അമിതഭാരം കയറ്റി പോകുന്ന കരിങ്കൽ ലോറികൾക്കെതിരെ കണ്ണടക്കുന്ന, RT0

അമിതഭാരം കയറ്റി പോകുന്ന കരിങ്കൽ ലോറികൾക്കെതിരെ കണ്ണടക്കുന്ന, RT0

ചാലക്കുടി,, ചാലക്കുടി താലൂക്കിലെ മലയോര മേഖലയായ കുറ്റിച്ചിറ വില്ലേജിലെ രണ്ട് കരിങ്കൽ ക്വോറികളിൽ നിന്നും ക്രഷറുകളിൽ നിന്നും അമിതഭാരം കയറ്റി ഗ്രാമീണ റോഡുകൾ തകർത്തും, വഴിയാത്രക്കാർക്കും ഇരുചക്രവാഹനയാത്രക്കാരെയും ഭീതിയിലാക്കി പായുന്ന വാഹനങ്ങൾക്കെതിരെ കൃത്യമായ നടപടികൾ സ്വീകരിച്ച് നിയമം നടപ്പാക്കാതെ ചാലക്കുടിRTo അധികൃതർ കാണിക്കുന്ന പൊറാട്ട് നാടകം കണ്ട് ക്ഷമയുടെ നെല്ലിപ്പലക കണ്ടിരിക്കയാണ് ചാലക്കുടിനിവാസികൾ, പരാതികൾ കൂടുമ്പോൾ നാടകങ്ങൾ നടത്തി പൊതു ജനത്തിൻ്റെ കണ്ണിൽ പൊടിയിടുകയാണ്, അമിതഭാരം കയറ്റി പോകുന്ന ലോറികളെ കസ്റ്റഡിയിലെടുത്ത് കോടതി നടപടികളിലേക്ക് എത്തിക്കാതെ കല്ലിന് മുകളിൽഷീറ്റ് കവർ ചെയ്തില്ല എന്ന കുറ്റത്തിന് നൂറോ,, ഇരുന്നോ റോ, രൂപാ പിഴയിട്ട് കടമ നിർവഹിക്കുന്നു., പരാതിക്കാരൻ 16.9. 20-ൽ ഇതു സംബന്ധിച്ച് ഒരു പരാതി ചാലക്കുടി RToഓഫീസിൽ കൊടുത്തതിന് ഒരു മാസത്തിന് ശേഷം പരാതിയിൽ മേൽ ഉള്ള തുടർ നടപടി എന്തെന്നറിയാൽ ഓഫീസിൽ ചെന്നപ്പോൾ അവിടെ പരാതിയുമില്ല ഫയലുമില്ല, അതു വേണ്ടപ്പെട്ടവർ മുക്കി എന്ന് മാത്രമല്ല പരാതിയുടെ പൊടിപോലുമുണ്ടായില്ല, പരാതി സ്വീകരിച്ച രസീത് ഉണ്ടായിരുന്നതിനാൽ പരാതി ലഭിച്ചില്ല എന്ന് പറയാൻ പറ്റിയില്ല, അതിനാൽ പരാതിക്കാരൻ്റെ കയ്യിലിരുന്ന പരാതിയുടെ കോപ്പി വാങ്ങി ഫോട്ടോസ്റ്റാറ്റ് എടുത്ത് വീണ്ടും അടയിരിക്കാൻ വേണ്ടി പരാതി ഫയലാക്കി, ദോഷം പറയരുത് 5 മാസത്തിന് ശേഷം 16.2, 2021 ൽ മേൽ പരാതിക്ക് മറുപടി നൽകി, താങ്കളുടെ പരാതിയിൽ നടപടിയെടുത്തു എന്ന് അതായത് ഷീറ്റ് ഉപയോഗിച്ച്‌ മൂടാതെ പോയ ലോറികൾക് പിഴ ഈടാക്കി എന്ന്, കേവലം 8 ടൺ കയറ്റി പോകാവുന്ന ഗ്രാമീണ റോഡുകളിലൂടെയാണ് 24 Sണ്ണിലധികം കരിങ്കല്ലുകൾ കയറ്റി പോകുന്നത് ഇതൊന്നും കാണാൻ RT ഉദ്യോഗസ്ഥർക്ക് കണ്ണില്ല, ഹെൽമറ്റ് വക്കാതെ ആരെങ്കിലും ടൂവീലർ ഓടിച്ചാൽ, ജീവപര്യന്ത്യം ശിക്ഷയാണ്, നൽകുന്നത്, ക്വാറി ഉടമകൾക്കെതിരെ എന്തെങ്കിലും പരാതി കിട്ടിയാൽ തിന്നുന്ന ചോറിന് നന്ദിയുള്ള ചില ഉദ്യോഗസ്ഥർ വേണ്ട രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യും, പോലീസിന് ഇക്കാര്യത്തിൽ നിയമനടപടിയെടുക്കാൻ സാങ്കേതികമായ ബുദ്ധിമുട്ടുകളും നിയമ തടസ്സങ്ങളും ഉണ്ടെങ്കിലും ഗതാഗത വകുപ്പിനെ ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ നടപടി എടുക്കാൻ സാധിക്കു, എന്നാൽ ചാലക്കുടിRT ഓഫീസിന് ഇതിനൊന്നും നേരവുമില്ല, അവർ തയ്യാറുമില്ല., സർക്കാർ പുറമ്പോക്കു കയ്യേറി ദിനംപ്രതി നൂറ് കണക്കിന് ലോഡ് കല്ലുകളാണ് ഇങ്ങനെ കയറ്റി കൊണ്ട് പോകുന്നത് സർക്കാരിന് കോടിക്കണക്കിന് രൂപ നികുതിയിനത്തിൽ അടക്കാനുണ്ടായിട്ടും കോടതി ക ളിൽ നിന്നും സ്റ്റേ ഉത്തരവു വാങ്ങി, പ്രകൃതിയെ കൊള്ളയടികുന്നവർക്ക് റവന്യു അധികൃതരും കൂട്ട് നില്ക്കുന്നു. കാട്ടിലെ തടി തേവരുടെ ആന, വലിയെട, വലി., പരമാവധി പോരട്ടെ, കൂട്ടത്തിൽ ഞങ്ങളും കൊഴുക്കട്ടെ ഇതാണ് RT0 അധികൃതരും.

- രവീന്ദ്രൻ കവർസ്റ്റോറി